കാസര്‍ഗോഡ്: നീറ്റ് യുജി പരീക്ഷാഫലത്തില്‍ പ്രവാസി വിദ്യാര്‍ഥികളില്‍ കേരള ടോപറായി കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് അയാന് യൂസഫ്.
സൗദി അറേബ്യയിലെ അല്‍ ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയായ അയാന് 99.9253 പെര്‍സന്റൈല്‍ സ്കോറാണ് നേടിയത്. പത്താംക്ലാസില്‍ 98 ശതമാനവും പ്ലസ്ടുവിന് 97 ശതമാനവും മാര്‍ക്ക് അയാന് നേടിയിരുന്നു.
അലന് ഓവര്‍സീസ് സംഘടിപ്പിച്ച ടാലന്റക്സ് പരീക്ഷയില്‍ സൗദി അറേബ്യയില്‍ ഒന്നാംറാങ്കും ഇന്ത്യന്‍ നാഷണല്‍ സ്പെല്‍ ബീ മത്സരത്തില്‍ ദേശീയതലത്തില്‍ ആറാംറാങ്കും നേടിയിട്ടുണ്ട്. അബ്ദുള്‍ സമദ് കോല്നാടിന്റെയും നുസൈബയുടെയും മകനാണ്.